സ്റ്റാര്‍ലിങ്ക് മാതൃകയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനവുമായി ആമസോണ്‍

0
126

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന് കീഴിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വീസ്, സ്റ്റാര്‍ലിങ്കിന് സമാനമായ സേവനമാരംഭിക്കാനൊരുങ്ങി മുഖ്യ എതിരാളിയായ ജെഫ് ബെസോസിന്റെ ആമസോണ്‍. പത്രക്കുറിപ്പിലാണ് ആമസോണ്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രോജക്ട് ക്യൂപെര്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കോണ്‍സ്റ്റലേഷനായി രണ്ട് സാറ്റലൈറ്റുകള്‍ ഉടന്‍ വിക്ഷേപിക്കുമെന്നും ആമസോണ്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാകും സേവനങ്ങള്‍ ലഭിക്കുക. എന്നാല്‍, പിന്നീടിത് വിപുലീകരിക്കും.
ക്യൂപെര്‍സാറ്റ്-1 ക്യൂപെര്‍സാറ്റ്-2 എന്നിങ്ങനെയാണ് സാറ്റലൈറ്റുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
3236 ഉപഗ്രഹങ്ങളടങ്ങുന്ന ഒരു കോണ്‍സ്റ്റലേഷന്‍ ഭ്രമണപഥത്തില്‍ രൂപപ്പെടുത്താനാണ് ആമസോണ്‍ പദ്ധതിയിടുന്നത്. ഇതില്‍ രണ്ടെണ്ണം അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ വിക്ഷേപിക്കും.