ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയുടെ കാര്യം പരിഗണനയിലാണെന്ന് ചെയര്‍മാന്‍ എം.എ യൂസഫലി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍, ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് മൊയ്‌ലീസ് ആന്‍ഡ് കമ്പനിയെ നിയമിച്ചു കഴിഞ്ഞു. ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ലുലുവിന്റെ ഓഹരികള്‍ വാങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 2020 ലെ കണക്കനുസരിച്ച് ലുലു ഗ്രൂപ്പിന്റെ മൂല്യം 500 കോടി ഡോളറിലധികം ആയിരുന്നു. നിലവില്‍ 800 കോടി ഡോളറാണ് കമ്ബനിയുടെ വാര്‍ഷിക വിറ്റുവരവ്. മിഡില്‍ ഈസ്റ്റ്, ഏഷ്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ 22 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയില്‍ 57,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
സ്റ്റോക്കില്‍ ലുലു ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കും. ഓഹരി വില്‍പ്പന എപ്പോള്‍ ആരംഭിക്കുമെന്നോ ഓഹരിയുടെ വില എത്രയാകുമെന്നോ ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല