പരസ്യങ്ങളോടു കൂടിയ വില കുറഞ്ഞ പ്ലാനുമായി നെറ്റ്ഫ്‌ളിക്‌സ്. നവംബര്‍ മൂന്ന് അര്‍ധരാത്രി മുതല്‍ പുതിയ ആഡ് സപ്പോര്‍ട്ടഡ് സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്ന് നെറ്റ്ഫിള്ക്‌സ് അറിയിച്ചു.
ബേസിക് വിത്ത് ആഡ്‌സ് എന്ന പേരിലുള്ള സേവനം ആദ്യ ഘട്ടത്തില്‍ യുഎസ്, യുകെ, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, സൗത്ത് കൊറിയ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാകും ലഭ്യമാകുക. പിന്നാലെ അധികം വൈകാതെ മറ്റ് രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് സൂചിപ്പിക്കുന്നത്.