വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചതിന് ശേഷവും എഡിറ്റ് ചെയ്ത് മാറ്റം വരുത്താനുള്ള പുതിയ ഫീച്ചറുമായി മെറ്റ. ഉടന്‍ ഫീച്ചര്‍ പുറത്തിറക്കുമെന്നാണ് വിവരം. നിശ്ചിത സമയത്തിനകം മാത്രമേ സന്ദേശം ഇത്തരത്തില്‍ എഡിറ്റ് ചെയ്യാനാകൂ. നിലവില്‍ ഫീച്ചര്‍ ടെസ്റ്റിങ് പുരോഗമിക്കുകയാണ്.
WAbetaInfo ആണ് ഇതു ഇതുസംബന്ധിച്ച സൂചനകള്‍ പുറത്ത് വിട്ടത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സന്ദേശം അയച്ച് ആദ്യ പതിനഞ്ച് മിനിറ്റ് മാത്രമാകും എഡിറ്റിങ്ങിന് സാധ്യമാകുകയുള്ളൂ.