രാജ്യത്തെ വിവിധ നഗരങ്ങളിലായി 820 ഓളം ഇലക്ട്രിക് ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. 56 നഗരങ്ങളിലായി 580 ചാര്‍ജിങ് പോയിന്റ്-ഏഥര്‍ ഗ്രിഡുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇത് 144 ആയി ഉയര്‍ത്താനാണ് കമ്പനി പദ്ധതി. എല്ലാ ഇലക്ട്രിക് വാഹന ഉടമകള്‍ക്കും ഏഥര്‍ ഗ്രിഡ് ആപ്പ് ഉപയോഗിച്ച് ചാര്‍ജിങ് പോയിന്റുകള്‍ ലൊക്കേറ്റ് ചെയ്യാനും സേവനം ഉപയോഗപ്പെടുത്താനും സാധിക്കും. ഡിസംബര്‍ അവസാനം വരെ പൂര്‍ണമായി സൗജന്യമായാകും സേവനം ലഭ്യമാക്കുക.