സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചു. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ധന. ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധം ക്രമീകരിക്കാന്‍ മന്ത്രി വി.എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പലിശനിര്‍ണയ സമിതി യോഗത്തില്‍ തീരുമാനിച്ചു.
സഹകരണ മന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പുതുക്കിയ നിക്ഷേപപലിശനിരക്ക്
പ്രാഥമിക സഹകരണ സംഘങ്ങളില്‍
15 – 45 ദിവസം വരെ 5.5 %
46 – 90 ദിവസം വരെ 6 %
91 -179 ദിവസം വരെ 6.5%
180 – 364 ദിവസം വരെ 6.75 %
ഒരു – രണ്ടു വര്‍ഷം വരെ 7.75 %
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയ്ക്ക് 7.75 %
കേരള ബാങ്കില്‍
15 – 45 ദിവസം വരെ 5 ശതമാനം
46 – 90 ദിവസം വരെ 5.5 %
91- 179 ദിവസം വരെ 5.75 %
180 – 364 ദിവസം വരെ 6.25 %
ഒരു – രണ്ടു വര്‍ഷം വരെ 6.75 %
രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയ്ക്ക് 6 .75 %