ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക കൈമാറി

Related Stories

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക കൈമാറലും അതിദാരിദ്ര നിര്‍മാര്‍ജന ശില്‍പശാലയും മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് ഇന്റര്‍നെറ്റ് ലഭ്യത എത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയായ കെ. ഫോണിന്റെ ആദ്യഘട്ടത്തില്‍ ഇടുക്കി നിയോജകമണ്ഡലത്തില്‍ കണക്ഷന്‍ നല്‍കുന്ന 100 പേരുടെ ഗുണഭോക്തൃ പട്ടിക ചടങ്ങില്‍ മന്ത്രിക്ക് കൈമാറി.
പദ്ധതി നടത്തിപ്പിന്റെ അവലോകന യോഗവും അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി (ഇ.പി.ഐ.പി.) നോഡല്‍ ഓഫീസര്‍മാരുടെ മൈക്രോ പ്ലാന്‍ അവതരണവും ഇതോടനുബന്ധിച്ച് നടത്തി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് സ്വാഗതം പറഞ്ഞു.
അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.ജോസ്, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജേര്‍ജ് പോള്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ജി. സത്യന്‍, ഷൈനി റെജി, ഷൈനി സജി, എം.ജെ. ജേക്കബ്, ഇടുക്കി ബ്ലോക്ക് ആരോഗ്യകാര്യ കമ്മറ്റി ചെയര്‍മാന്‍ ബിനോയ് വര്‍ക്കി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ആന്‍സി തോമസ്് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. എം മുഹമ്മദ് സാബിര്‍ കൃതജ്ഞത പറഞ്ഞു. ഗ്രാമപഞ്ചയത്ത് അംഗങ്ങള്‍, സെക്രട്ടറിമാര്‍, ഇ.പി.ഐ.പി.നോഡല്‍ ഓഫീസര്‍മാര്‍, വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories