വാര്‍ഷിക കളക്ഷന്‍ 20 ലക്ഷം രൂപയില്‍ താഴെയുള്ള റെസിഡന്റസ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ക്ക് ജിഎസ്ടി.
അംഗങ്ങളുടെ പക്കല്‍ നിന്നും ലഭിക്കുന്ന പണത്തിന് ജിഎസ്ടി ബാധകമല്ല. അംഗങ്ങളില്‍ നിന്നും പ്രതിമാസം 7500 രൂപയില്‍ താഴെയാണ് സബ്‌സ്‌ക്രിപ്ഷനെങ്കില്‍ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കും.
7500 രൂപയില്‍ കൂടുതലാണ് പ്രതിമാസം മെയിന്റനന്‍സിനായി നല്കുന്നതെങ്കില്‍ മുഴുവന്‍ തുകയ്ക്കും ജിഎസ്ടി ബാധകമാണ്. എന്നാല്‍, അസ്സോസിയേഷന്റെ വാര്‍ഷിക വരവ് 20 ലക്ഷത്തില്‍ കൂടുതലായിരിക്കണം. എങ്കില്‍ മാത്രമേ ജിഎസ്ടി ബാധകമാകൂ. വാര്‍ഷികവരവ് 20 ലക്ഷം രൂപയില്‍ കൂടുതലാവുകയും അംഗങ്ങളുടെ പക്കല്‍ നിന്നും പ്രതിമാസം ലഭിക്കുന്ന തുക 7500 രൂപയില്‍ കൂടുതലാവുകയും ചെയ്താല്‍ പ്രസ്തുത സ്ഥാപനം രജിസ്‌ട്രേഷന്‍ എടുക്കണം.