തിരുവനന്തപുരം വിമാനത്താവളം: അദാനിക്ക് തുടരാമെന്ന് സുപ്രീംകോടതി

Related Stories

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് തുടരാമെന്ന് കോടതി വ്യക്തമാക്കി. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും ട്രേഡ് യൂണിയനുകളും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിമാനത്താവളത്തിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം തല്‍ക്കാലം തീര്‍പ്പാക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ടെന്‍ഡര്‍ പ്രക്രിയയുമായി സഹകരിച്ച ശേഷം അത് തെറ്റാണെന്ന് പിന്നീട് പറയുന്നതു നീതീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വിമാനത്താവളത്തിന്റെ ലാഭം മറ്റൊരു വിമാനത്താവളത്തിനായി ഉപയോഗിക്കാന്‍ കഴിയില്ലെന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories