നവംബര്‍ 11നാണ് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ മലയാളി താരം ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിക്കുന്ന ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.
സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണിശര്‍മ്മ സംഗീത സംവിധാനവും എം സുകുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.