ബേബി പൗഡറില്‍ അര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന നാല്‍പതിനായിരത്തിലധികം രോഗികളുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാണ ശാല വിറ്റഴിച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ഉത്പന്നങ്ങളുടെ വില്‍പന ആഗോള തലത്തില്‍ നിര്‍ത്തുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
മഹാരാഷ്ട്രയില്‍ ടാല്‍കം പൗഡര്‍ നിര്‍മിക്കാനുള്ള ലൈസന്‍സും കഴിഞ്ഞ മാസം കമ്പനിക്ക് നഷ്ടമായിരുന്നു.
രാജ്യത്ത് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും കമ്പനിയുടെ തീരുമാനത്തിന് കാരണമാണ്.
ഹെറ്റിറോയാണ് ഫാക്ടറി സ്വന്തമാക്കുന്നത്. 600 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് ഫാക്ടറി വിപുലീകരിക്കാനും 2000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് പുതിയ ഉടമകളുടെ തീരുമാനം.
രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായാണ് 2014ല്‍ സ്ഥാപിതമായ ഈ നിര്‍മാണ യൂണിറ്റിനെ വിലയിരുത്തിയിരുന്നത്. എന്നാല്‍, 2016ല്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ കമ്പനിക്ക് വിപണിയില്‍ തിരിച്ചടികള്‍ നേരിടുകയായിരുന്നു.