ഐഫോണ്‍ 14ല്‍ സിം ബഗ് ബാധിച്ചെന്നും ഫോണ്‍ തകരാറിലാകുന്നുവെന്നുമുള്ള ഉപഭോക്താക്കളുടെ പരാതിയെ കുറിച്ചുള്ള വാര്‍ത്ത സ്ഥിരീകരിച്ച് ആപ്പിള്‍ കമ്പനി. സിം ഇട്ട ശേഷം സിം നോട്ട് സപ്പോര്‍ട്ടഡ് എന്ന തരത്തില്‍ നോട്ടിഫിക്കേഷന്‍ വരുന്നു എന്ന് പല ഉപഭോക്താക്കളും പരാതി പറഞ്ഞിരുന്നു. ഇതിന് കാരണമായ ബഗ്ഗിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് അധികൃതര്‍ അറിയിച്ചു.
നോട്ടിഫിക്കേഷന്‍ വന്ന ശേഷം ഫോണ്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമായേക്കും. ഇത് ഹാര്‍ഡ് വെയര്‍ സംബന്ധിച്ച തകരാറാണെന്നും കുറച്ച് സമയം നോട്ടിഫിക്കേഷന്‍ പോകുന്നതിന് കാത്തിരിക്കണമെന്നും പോകാത്തപക്ഷം ഒരു കാരണവശാലും ഡിവൈസ് റിക്കവര്‍ ചെയ്യാന്‍ ശ്രമിക്കരുതെന്നും കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്