നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 2000 കോടി രൂപയുടെ കൂടി ശേഖരിച്ച് എഡ്‌ടെക് കമ്പനിയായ ബൈജൂസ്. 250 ബൈജൂസ് ട്യൂഷന്‍ സെന്ററുകളാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത് അഞ്ഞൂറായി ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.
ആഗോള സമ്പദ്‌വ്യവസ്ഥ പ്രതികൂലമാണെങ്കിലും 2022-23, വരുമാനത്തിലും വളര്‍ച്ചയിലും ലാഭത്തിലും ഏറ്റവും മികച്ച വര്‍ഷമാണ് തങ്ങള്‍ക്കെന്ന് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ പറഞ്ഞു.