അംബാസഡര്‍മാരുമായി മന്ത്രിയുടെ കൂടിക്കാഴ്ച: കേരള ബ്രാന്‍ഡിനെ ആഗോള വിപണിയില്‍ ശക്തിപ്പെടുത്തും

Related Stories

ഇന്ത്യന്‍ അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര, വാണിജ്യ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും വ്യവസായ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യന്‍ അംബാസഡര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് കെ.എസ്.ഐ.ഡി.സിയാണ് വേദിയൊരുക്കിയത്. ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ശംഭു കെ കുമാരന്‍, തുര്‍ക്ക്‌മെനിസ്ഥാനിലെ അംബാസഡര്‍ ഡോ. വിധു പി.നായര്‍, ഉഗാണ്ടയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എ. അജയകുമാര്‍ എന്നിവരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്. കേരള ബ്രാന്‍ഡ് എന്ന സാധ്യത ഉപയോഗപ്പെടുത്തി കൂടുതല്‍ ബിസിനസ് ഇവിടങ്ങളില്‍ സാധ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്‌പൈസസ് ആഗോള ഹബ്ബ് എന്ന കേരളത്തിന്റെ മികവും ആരോഗ്യ മേഖലയിലെ നേട്ടങ്ങളും ഉപയോഗിക്കാനാകുമെന്ന് അംബാസഡര്‍മാര്‍ സൂചിപ്പിച്ചു.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, വ്യവസായ ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories