മമ്മൂട്ടിയുടെ കാതല്‍ ദി കോര്‍ എന്ന പുതിയ ചിത്രത്തില്‍ നായികയായി ജ്യോതിക എത്തുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജ്യോതികയും മമ്മൂക്കയും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നു. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഇന്ന് മമ്മൂക്ക തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരെഴുതുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്.