ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ നായികയാകുന്ന മിലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കാണിത്. അന്ന ബെന്നിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ഹെലന്. 2021ല്‍ തന്നെ ജാന്‍വി കപൂര്‍ ചിത്രത്തില്‍ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മലയാള ചിത്രം ഹെലന് സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറാണ് മിലിയുടെയും സംവിധാകന്. ജാന്‍വി കപൂര്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ടത്. മനോജ് പഹ്വയും സണ്ണി കൗശലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.