നെറ്റ്ഫ്‌ളിക്‌സ് വീണ്ടും വളര്‍ച്ചയുടെ പാതയിലെന്ന് റിപ്പോര്‍ട്ടുകള്‍. വാള്‍സ്ട്രീറ്റിന്റെയും കമ്പനിയുടെ തന്നെയും പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് മൂന്നാം പാദത്തില്‍ 2.41 ദശലക്ഷം വരിക്കാരെ കൂട്ടിച്ചേര്‍ക്കാന്‍ നെറ്റ്ഫ്‌ളിക്‌സിനായെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിന്റെയെല്ലാ ഇടങ്ങളിലും വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്കായി, 4.5 ദശലക്ഷം വരിക്കാരെ കൂടി കൂട്ടിച്ചേര്‍ക്കാനാകുമെന്നും ഓഹരിയുടമകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ഏറെ കാലമായി നെറ്റ്ഫ്‌ളിക്‌സിന് ലക്ഷക്കണക്കിന് വരിക്കാരെ ഓരോ മാസവും നഷ്ടപ്പെട്ട് വരികയായിരുന്നു. എന്നാല്‍, കമ്പനിയുടെ മോശം സമയം അവസാനിച്ചെന്നും അതിന് ദൈവത്തിന് നന്ദിയെന്നും സഹസ്ഥാപകനും ചെയര്‍മാനുമായ റീഡ് ഹാസ്റ്റിങ്‌സ് പറഞ്ഞു.
അറുപത് ശതമാനം വരെ താഴെ പോയ ഓഹരികള്‍ വീണ്ടും നില മെച്ചപ്പെടുത്തുകയും 16 ശതമാനത്തോളം ഉയരുകയും ചെയ്തു.