അഞ്ച് വര്‍ഷത്തിനകം എയര്‍ ഇന്ത്യ വിമാനങ്ങളുടെ എണ്ണം മൂന്ന് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എയര്‍ക്രാഫ്റ്റ്, എഞ്ചിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്യാംപ്‌ബെല്‍ വില്‍സണ്‍ വ്യക്തമാക്കി.
മുന്നൂറോളം നാരോബോഡി വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ഇന്ത്യ പദ്ധതിയിടുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്തു വന്നിരുന്നു. ഡിസംബര്‍ മുതല്‍ 25 എയര്‍ബസുകള്‍ ശ്രേണിയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനുള്ള നടപടികള്‍ കമ്പനി ആരംഭിക്കും. ഇത് ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിലെ തങ്ങളുടെ പങ്കാളിത്തം 30 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.