പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലിനെ പോലും പിന്തള്ളി
വയര്‍ലൈന്‍ സര്‍വീസിലും രാജ്യത്ത് ജിയോ ഒന്നാമത്. ട്രായിയുടെ ഓഗസ്റ്റിലെ കണക്കനുസരിച്ച് 73.35 ലക്ഷമാണ് വയര്‍ലൈനില്‍ ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം. ബിഎസ്എന്‍എലിന്റേത് 71.32 ലക്ഷം.
28.31 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. ബിഎസ്എന്‍എലിന്റേത് 27.46 ശതമാനം.
വയര്‍ലെസിലും വയര്‍ലൈനിലും ബിഎസ്എലിന്റെ ഉപഭോക്താക്കള്‍ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജുലൈയില്‍ 8.1 ലക്ഷം പേര്‍ ബിഎസ്എന്‍എല്‍ വയര്‍ലെസ് കണക്ഷന്‍ ഉപേക്ഷിച്ചിരുന്നു.
ഓഗസ്റ്റില്‍ വയര്‍ലെസില്‍ 5.6 ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എലിനു നഷ്ടമായത്. വയര്‍ലൈനില്‍ 15,734 പേരാണ് ബിഎസ്എന്‍എല്‍ ഉപേക്ഷിച്ചത്.