ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ അംഗീകൃത വില്‍പ്പനക്കാര്‍ക്കായി എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്യാഷ് ക്രെഡിറ്റ് സൗകര്യമാണ് എസ്എംഇ ഇ-ബിസ് ലോണ്‍. ഏതെങ്കിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമില്‍ കുറഞ്ഞത് ആറ് മാസത്തെ ട്രാക്ക് റിപ്പോര്‍ട്ടിനൊപ്പം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്നതിനായി ഇ-കൊമേഴ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പനക്കാര്‍ക്ക് ഇ-ബിസ് (SME eBiz) ലോണ്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
ഒരു സംരംഭകന് 50 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും. പരമാവധി ലോണ്‍ തുക 5 കോടി രൂപയാണ്. കുറഞ്ഞത് 35% വരുന്ന ലിക്വിഡ് കൊലാറ്ററല്‍ സെക്യൂരിറ്റി നല്‍കേണ്ടതുണ്ട്. കൂട്ടായ സംരംഭമാണെങ്കില്‍ എല്ലാ ഡയറക്ടര്‍മാരുടെയും അല്ലെങ്കില്‍ യൂണിറ്റിന്റെ പങ്കാളികളുടെയും പ്രമോട്ടര്‍മാരുടെയും വ്യക്തിഗത ഗ്യാരണ്ടിയും വായ്പ ലഭിക്കുന്നതിന് ആവശ്യമാണ്.
പ്രോസസിങ്ങിനും വായ്പ അംഗീകാരിക്കുന്നതിനും ഫീസ് ഈടാക്കും. സ്ഥാപനത്തിന്റെ, നിര്‍മ്മാണ യൂണിറ്റിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. സെയില്‍സ്-ടാക്‌സ് റിട്ടേണ്‍ ഫയലിംഗ് ഡോക്യുമെന്റുകളുടെ പകര്‍പ്പുകള്‍. ആദായനികുതി-റിട്ടേണ്‍ ഫയലിംഗ് രേഖകളുടെ പകര്‍പ്പുകള്‍, എന്നീ രേഖകള്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എസ്ബിഐയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.