തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്ന് 37240 രൂപയിലെത്തി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 4655 രൂപയാണ് 22 ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് 10 രൂപ ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില ഗ്രാമിന് 3855 രൂപയാണ്.
വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 62 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയുമാണ് വില.