ലോകധനികരില്‍ ഒന്നാമനായ ഇലോണ്‍ മസ്ക് കഴിഞ്ഞയാഴ്ച സ്വന്തം പെര്‍ഫ്യൂം ബ്രാന്‍ഡായ ബേണ്ട് ഹെയര്‍ പുറത്തിറക്കിയിരുന്നു. പുറത്തിറക്കി വെറും ദിവസങ്ങള്‍ക്കകം മുഴുവന്‍ പീസുകളും വിറ്റുതീര്ത്തിരിക്കുകയാണ് മസ്ക്. പെര്ഫ്യൂംവില്പനക്കാരനെന്നും സെയില്‍സ് മാനെന്നും പറഞ്ഞുള്ള മസ്കിന്റെ മാര്‍ക്കറ്റിങ് എന്തായാലും ഫലം കണ്ടു.
ഏകദേശം 84000 രൂപ(100 യുഎസ് ഡോളര്‍) വീതം വിലയുള്ള 30000 ബോട്ടിലുകളാണ് വില്‍പ്പനയ്ക്കെത്തിച്ചത്. മുഴുവനും ചൂടപ്പം പോലെ വിറ്റു പോയി. പെര്‍ഫ്യൂം വില്‍പ്പനയിലൂടെ ഏകദേശം 25.2 കോടി രൂപയാണ് മസ്ക് നേടിയത്.