രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. കഴിഞ്ഞ ദിവസം രൂപ തരികെ കയറിയെങ്കിലും വീണ്ടും മൂല്യം ഇടിയുന്ന കാഴ്ചയാണ് ഇന്നത്തേത്. ഡോളറിനെതിരെ 83.12 എന്ന നിലയിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ആദ്യമായാണ് രൂപയുടെ മൂല്യം 83 കടക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രധാന സെന്‍ട്രല്‍ ബാങ്കുകള്‍ പണപ്പെരുപ്പം തടയാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണ് രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞത്.