ഒറ്റത്തവണ നിക്ഷേപ പദ്ധതിയായ ധന്‍ വര്‍ഷ പ്ലാന്‍ അവതരിപ്പിച്ച് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. ഒറ്റത്തവണ പ്രീമിയം നിക്ഷേപം വഴി ദീര്‍ഘകാലത്തേക്ക് ആനുകൂല്യം ലഭ്യമാകുന്ന പ്ലാനാണ് ധന്‍ വര്‍ഷ. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, ഇന്‍ഡിവിജ്വല്‍സേവിങ്‌സ് പ്ലാനാണിത്. പോളിസി ഉടമയുടെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ലഭിക്കുന്നു. മെച്യൂരിറ്റി
തീയതിയില്‍ ഗ്യാരണ്ടീഡ് ലംപ്സം തുകയും സ്‌കീം നല്‍കുന്നു. പത്ത് മുതല്‍ പതിനഞ്ച് വര്ഷം വരെയാണ് പോളിസി കാലാവധി. 125000 രൂപയാണ് കുറഞ്ഞ പ്രീമിയം അടവ്.