ഗൂഗിളിന് 1,337 കോടി രൂപ പിഴ

Related Stories

ഗൂഗിളിന് 1,337 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ).
ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിപണികളില്‍ ആധിപത്യം നേടാന്‍ കരാര്‍ ദുരുപയോഗം ചെയ്തെന്ന് സി.സി.ഐ കണ്ടെത്തിതിനെ തുടര്‍ന്നാണ് നടപടി. ആന്‍ഡ്രോയ്ഡ് ഒ.എസ് (ഓപ്പറേറ്റിംഗ് സിസ്റ്റം) പ്രവര്‍ത്തിപ്പിക്കുന്ന മൊബൈല്‍ ഫോണുകളിലും മറ്റും ഗൂഗിളിന്റെ സ്വന്തം ആപ്പുകള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്ന തരത്തില്‍ ഒന്നിലധികം കരാറുണ്ടാക്കിയതിനാണ് നടപടി.

ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിന്‍, ക്രോം ബ്രൗസര്‍, യൂ ട്യൂബ് തുടങ്ങിയവ പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകളാക്കണമെന്നാണ് കരാര്‍. ഇത് ഗൂഗിള്‍ ആപ്പുകള്‍ക്ക് എതിരാളികളെക്കാള്‍ മത്സര നേട്ടം നല്‍കുന്നുണ്ടെന്ന് സി.സി.ഐ ചൂണ്ടിക്കാട്ടി. എതിരാളികളെക്കാള്‍ മത്സരാധിഷ്ഠിത നേട്ടമുണ്ടാക്കുന്നതിനൊപ്പം വിപണിയില്‍ മറ്റുള്ളവരെ തടയാനും ഇതുവഴി ഗൂഗിളിന് സാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍, ആപ്പിള്‍ കമ്പനിയില്‍ നിന്നുള്ള മത്സരം നേരിടാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന ഗൂഗിളിന്റെ വാദം സി.സി.ഐ തള്ളി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories