ലഹരിക്കെതിരെ കായിക ലഹരി എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിങ്, ഇമിഗ്രന്റ് അക്കാദമിയുമായി ചേർന്ന് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ലഹരി വിരുദ്ധ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മര്‍ച്ചന്റ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചരണവും നടന്നു വരികയാണ്. കട്ടപ്പനയിലെ ക്ലബ്ബുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒക്ടോബര്‍ 23 ഞായറാഴ്ച വൈകുന്നേരം നാലുമണി മുതല്‍ എടിഎസ് അരീനയില്‍ വച്ചാകും ടൂര്‍ണമെന്റ് നടക്കുക.
ലഹരിക്കെതിരെ കായിക ലഹരി: മര്‍ച്ചന്റ് യൂത്ത് വിങ്ങിന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റ് 23ന്
                                    
                        


