ദുല്‍ഖര്‍സല്‍മാന്‍ പങ്കാളിയായ ഇ-ബൈക്ക് സംരംഭത്തിന്റെ വാര്‍ത്തകളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമൂഹമാധ്യമങ്ങള്‍ മുഴുവന്‍.
ദുല്‍ഖര്‍ ആദ്യ നിക്ഷേപകനായ ഇലക്ട്രിക് ബൈക്ക് കമ്പനി അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ ആദ്യ ബുക്കിങ് ഒക്ടോബര്‍ 23നാരംഭിക്കുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എഫ് 77 എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് നവംബര്‍ 24നാണ് അവതരിപ്പിക്കുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 307 കിമീ വരെ സഞ്ചരിക്കാനാകുമെന്ന കമ്പനിയുടെ അവകാശവാദം ഇതിനകം ഏറെ പ്രചാരണം നേടിയിട്ടുണ്ട്.
മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഭാരക്കുറവുള്ള ഫ്രെയ്മാണ് വാഹനത്തിന്റെ അടിസ്ഥാനം. മികച്ച ഹാന്‍ഡിലിനൊപ്പം ചടുലമായ വേഗത കൈവരിക്കാനും വാഹനത്തിനാകും. എയര്‍സ്‌ട്രൈക്ക്, ലേസര്‍, ഷാഡോ എന്നീ വകഭേദങ്ങളിലാണ് അള്‍ട്രാവയലറ്റ് ബൈക്കുകള്‍ ഒരുക്കിയിട്ടുള്ളത്.