സ്റ്റോക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും തിങ്കളാഴ്ച വൈകീട്ട് 6:15 മുതല്‍ ഒരു മണിക്കൂര്‍ ദീപാവലി മുഹുര്‍ത്ത വ്യാപാരം സംഘടിപ്പിക്കും.
മുഹുര്‍ത്ത വ്യാപാര സമയത്ത് നിക്ഷേപം നടത്തിയാല്‍ വര്‍ഷം മുഴുവന്‍ സമ്പത്തുണ്ടാകുമെന്നാണ് വിശ്വാസം. സാധാരണ സമയത്തെ വ്യാപാരം ദീപാവലി പ്രമാണിച്ച് തിങ്കളാഴ്ച ഉണ്ടാകില്ല. ഒക്ടോബര്‍ 25ന് പതിവ് പോലെ വിപണിയുണ്ടാകും. ദീപാവലി ബലിപ്രതിപദ പ്രമാണിച്ച് 26ന് ഓഹരി വിപണിക്ക് അവധിയാണ്.