അമ്മയെ സഹായിക്കാന്‍ പതിനേഴുകാരന്റെ ആന്‍ഡ്രോയിഡ് പാത്തൂ

Related Stories

അമ്മയെ വീട്ടുജോലിയില്‍ സഹായിക്കാന്‍ സ്വന്തമായി ഒരു റോബോട്ടിനെ നിര്‍മിച്ച് ഹിറ്റായിരിക്കുകയാണ് പന്ത്രണ്ടാം ക്ലാസുകാരനായ മലയാളി പയ്യന്‍ മുഹമ്മദ് ഷിയാദ്. കണ്ണൂരിലെ ഒരു ഹോട്ടലില്‍ വച്ച് ഒരു റോബോട്ടിനെ കണ്ടപ്പോള്‍ ഷിയാദിന്റെ അമ്മ പറഞ്ഞു, ഇതു പോലൊന്നിനെ കിട്ടിയിരുന്നെങ്കില്‍ വീട്ടുജോലിയില്‍ ഏറെ സഹായമായേനേ എന്ന്.
ഇതാണ് അമ്മയ്ക്ക് വേണ്ടി റോബോട്ടിനെ നിര്‍മിക്കുന്നതില്‍ മുഹമ്മദ് ഷിയാദിന് പ്രചോദനമായത്. ഹോട്ടലില്‍ കണ്ട റോബോട്ടിന് 4 ലക്ഷം രൂപയോളമായിരുന്നു വില. എന്നാല്‍, വെറും 10000 രൂപ കൊണ്ടാണ് ആന്‍ഡഡ്രോയിഡ് പാത്തൂട്ടിയെ ഷിയാദ് നിര്‍മിച്ചത്. ഇന്റര്‍നെറ്റിലും മറ്റും പല വീഡിയോകളും നോക്കിയാണ് റോബോട്ടിനെയുണ്ടാക്കിയത്. നാലു ടയറും പ്ലാസ്റ്റിക് സ്റ്റൂളും 12 വോള്‍ട്ട് ഗിയറും മോട്ടറുമെല്ലാം ഉപയോഗിച്ചാണ് ആന്‍ഡ്രോയിഡ് പാത്തുവിനെ നിര്‍മിച്ചിരിക്കുന്നത്. അടുക്കളയില്‍ നിന്ന് ഭക്ഷണവും മറ്റും തീന്‍ മേശയിലേക്കെത്തിക്കുന്നതടക്കം പല ജോലികളും ചെയ്യുന്നത് പാത്തുവാണ്.
ഐഐടിയില്‍ നിന്ന് എഞ്ചിനീയറിങ് പഠിച്ച് റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങണമെന്നാണ് ഈ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുടെ ആഗ്രഹം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories