പത്ത് ബില്യണ്‍ ഡോളര്‍ (83000 കോടി) കടമെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഉയര്‍ന്ന പലിശയുള്ള കടം വീട്ടുന്നതിനും പുതിയ പദ്ധതികള്‍ക്കും പണം കണ്ടെത്തുന്നതിനുമാണ് കടം വാങ്ങുന്നത്.
ഉയര്‍ന്ന പലിശയുള്ള വായപ്കള്‍ തീര്‍ക്കാന്‍ മാത്രം ആറ് ബില്യണ്‍(50000 കോടി രൂപ) ഡോളര്‍ വായ്പയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. വായ്പയ്ക്കുള്ള നടപടികള്‍ ഡിസംബറോടെ തുടങ്ങാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഹരിത ഊര്‍ജം, തുറമുഖം എന്നീ മേഖലകളിലേയ്ക്കുള്ള കമ്പനിയുടെ വിപുലൂകരണത്തിനും വായ്പ തുക വിനിയോഗിക്കുമെന്നാണ് വിവരം.