കമ്പനിക്ക് പിഴ ചുമത്തിയത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വലിയ തിരിച്ചടിയാകും: ഗൂഗിള്‍

Related Stories

സ്വന്തം ആപ്പുകള്‍ക്ക് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മേല്‍ക്കൈ ലഭിക്കുന്നതിന് നിയമവിരുദ്ധ കരാറുകള്‍ സൃഷ്ടിച്ചെന്നു കാട്ടി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 1338 കോടി രൂപ പിഴ ചുമത്തിയ നടപടിയില്‍ പ്രതികരണവുമായി ഗൂഗിള്‍. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലെ തങ്ങളുടെ ബിസിനസിനും വലിയ തിരിച്ചടിയാകും സിസിഐയുടെ നടപടി. ആന്‍ഡ്രോയിഡിന്റെ സെക്യൂരിറ്റി ഫീച്ചറുകളില്‍ വിശ്വസിക്കുന്ന ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും, മൊബൈല്‍ ഡിവൈസുകള്‍ക്ക് രാജ്യത്ത് വില കൂടാന്‍ ഇത് ഇടയാക്കുമെന്നും ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. മുന്നോട്ടുള്ള നടപടികളെ കുറിച്ചുള്ള ആലോചനയിലാണെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories