പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മരുമകന് ഋഷി സുനകിന് അഭിനന്ദനങ്ങള്‍ അറിയിച്ച് വ്യാവസായ പ്രമുഖനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂര്‍ത്തി.
അഭിനന്ദനങ്ങള്‍ ഋഷി, അവനെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, എല്ലാ വിധ വിജയവും നേരുന്നു. ബ്രിട്ടനിലെ ജനങ്ങള്‍ക്കായി തന്നാല്‍ കഴിയുന്നതെല്ലാം അവന് ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ബ്രിട്ടന്റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും തലപ്പത്തേക്കുള്ള മത്സരത്തില്‍ ഋഷി സുനക് വിജയിച്ച ശേഷമുള്ള നാരായണ മര്ത്തിയുടെ ആദ്യ പ്രതികരണമാണിത്.
ബ്രിട്ടന് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍, സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഋഷിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്. കോവിഡ് കാലത്ത് ധനകാര്യ മന്ത്രിയായിരിക്കെ അദ്ദേഹം സ്വീകരിച്ച സാമ്പത്തിക നയങ്ങളും മാതൃകയും അന്ന് ഏറെ പ്രശംസയ്ക്ക് വഴിവെച്ചിരുന്നു.
ഇന്ത്യന്‍ ഐടി വ്യവസായത്തെ ഇന്നത്തെ നിലയില്‍ വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ച നാരായണ മൂര്‍ത്തിയുടെ മരുമകനും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്നത് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും, വ്യവസായ രംഗത്തിന് പ്രത്യേകിച്ചും ഏറെ അഭിമാനകരമാണ്.