ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശമേകാനൊരുങ്ങി കട്ടപ്പനയിലെ വ്യാപാരി സമൂഹം. സമൂഹത്തെയും പുതുതലമുറയെയും കാര്‍ന്നു തിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ സംസ്ഥാനമാകെ നടന്നു വരുന്ന ബോധവത്കരണ പ്രചാരണങ്ങളുടെ ഭാഗമായാണ് കട്ടപ്പന മെര്‍ച്ചന്റ് അസോസിയേഷന്റെയും മെര്‍ച്ചന്റ് യൂത്ത് വിംഗിന്റെയും ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നഗരത്തിലെ വ്യാപാരികള്‍ ദീപം തെളിക്കുന്നത്.
കട്ടപ്പനയിലെ മുഴുവന്‍ യുവ വ്യാപാരികളും ലഹരിക്കെതിരെ ദീപം തെളിച്ചുകൊണ്ട് ബോധവത്കരണത്തിന്റെ ഭാഗമാകണമെന്ന് കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിംഗ് സെക്രട്ടറി അജിത്ത് സുകുമാരന്‍ അംഗങ്ങളെ അറിയിച്ചു.