ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും വാട്സാപ്പ് നിശ്ചലം. ഉച്ചയ്ക്ക് 12.45 മുതല്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും വാട്സാപ്പ് നിശ്ചലമായി തുടരുകയാണ്. സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. സേവനം ഉടന്‍ പുനസ്ഥാപിക്കുമെന്നും അതിനുള്ള പരിശ്രമത്തിലാണെന്നും വാട്സാപ്പ് മാതൃകമ്പനിയായ മെറ്റയുടെ വക്താവ് അറിയിച്ചു.
വാട്സാപ്പ് പണിമുടക്കിയതോടെ ടെലിഗ്രാമിലും ട്വിറ്ററിലുമെല്ലാം ആളുകളുടെ തള്ളിക്കയറ്റമാണ്.
യുകെ സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും വാട്സാപ്പ് പണിമുടക്കിയിരിക്കുകയാണ്.