ആഗോള വിപണി ലക്ഷ്യമിട്ട് ശിവകാശി: ഹരിത പടക്കങ്ങള്‍ക്ക് പ്രാധാന്യം

Related Stories

ഹരിത പടക്കങ്ങള്‍ അഥവാ പരിസ്ഥിതി സൗഹാര്‍ദ്ദ പടക്കങ്ങളിലേക്ക് ചുവടു മാറി ശിവകാശിയിലെ 6000 കോടിയുടെ നിര്‍മാണ മേഖല. അന്താരാഷ്ട്ര വിപണി അടക്കി വാഴുന്ന ചൈനീസ് പടക്കങ്ങള്‍ക്ക് ബദലാകുകയാണ് ലക്ഷ്യം.
26000 കോടിയാണ് ചൈനീസ് പടക്കങ്ങളുടെ ആഗോള കയറ്റുമതി വരുമാനം. ഇതില്‍ ഒരു ചെറിയ പങ്കെങ്കിലും സ്വന്തമാക്കുകയാണ് ശിവകാശിയിലെ പടക്ക നിര്‍മാണ മേഖല ലക്ഷ്യം വയ്ക്കുന്നത്.
വായു മലിലീകരണ തോത് അളക്കുന്നതിന് ശിവകാശിയില്‍ 15 കോടി ചെലവില്‍ പുതിയ ലാബ് കൂടിയെത്തിയതോടെ ഹരിത പടക്കങ്ങളുടെ നിര്‍മാണത്തിന് ഏറെ സഹായകമായിരിക്കുകയാണ്. മുന്‍പ് നാഗ്പൂരിലയച്ചായിരുന്നു ഈ പരിശോധനകള്‍ ഇവിടുള്ളവര്‍ ചെയ്തിരുന്നത്.
വായു മലിനീകരണം 30 ശതമാനം വരെ കുറയ്ക്കുന്ന, പടക്കത്തിലെ ഒരു ഘടകവും ശിവകാശിയില്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
2022ല്‍ മികച്ച വ്യാപാരം നടത്താനായതായി ശിവകാശിയിലെ പടക്ക നിര്‍മാതാക്കള്‍ പറയുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories