അര്‍ബുദമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡവ് ഡ്രൈ ഷാംപുവടക്കം വിപണിയില്‍ നിന്ന് പിന്‍വലിച്ച് യൂണിലിവര്‍. 2021 ഒക്ടോബറിന് മുന്‍പ് നിര്‍മിച്ച ഷാംപുവാണ് ബെന്‍സീന്‍ സാന്നിധ്യത്തെ തുടര്‍ന്ന് വിപണിയില്‍ നിന്ന് തിരിച്ച് വിളിച്ചിരിക്കുന്നത്. നെക്സസ്, സോവ്, ട്രെസ്സമി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും പിന്‍വലിച്ചിട്ടുണ്ട്.
സ്േ്രപ രൂപത്തിലുള്ള എയറോസോള്‍ ഷാംപൂകളെയാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നത്.
രക്താര്‍ബുദത്തിന് വരെ കാരണമാകുന്ന ഘടകമാണ് ബെന്‍സീന്‍. മുന്‍പും പല ഉത്പന്നങ്ങളും കമ്പനികള്‍ ബെന്‍സീനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.