എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ധനസഹായത്തോടെ തങ്കമണി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. എച്ച്ഡിഎഫ്‌സി ബാങ്കും സ്വാമിനാഥന്‍ ഫൗണ്ടേഷനും കാമാക്ഷി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പുസ്തകങ്ങള്‍ കൈമാറിയത്. പുസ്തകങ്ങളുടെ വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.