ഓരോ മേഖലയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കി കരട് വ്യവസായ നയം

Related Stories

പുതിയ കരട് വ്യവസായ നയത്തിന് രൂപം നല്‍കിയത് കേരളത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. 21 മേഖലകളായി തിരിച്ച് ഓരോന്നിനും പ്രത്യേകം ഊന്നല്‍ നല്‍കിയാണ് നയം രൂപീകരിച്ചിരിക്കുന്നത്. കരട് വ്യവസായ നയത്തെക്കുറിച്ച് വിവിധ വിഭാഗങ്ങളുടെ അഭിപ്രായം സമാഹരിക്കാന്‍ കെ.എസ്.ഐ.ഡി സി സംഘടിപ്പിച്ച ആശയ വിനിമയ പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
കേരളത്തെ ബ്രാന്‍ഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും കേരള ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഉത്പന്നങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കയറ്റുമതിക്ക് ഊന്നല്‍ നല്‍കും. വ്യവസായങ്ങള്‍ക്കായി പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കാനും പരിശോധനകള്‍ സുതാര്യമാക്കാനും നടപടി സ്വീകരിച്ചു. നിക്ഷേപസൗഹൃദ റാങ്കിംഗില്‍ മികച്ച നേട്ടം കൈവരിക്കാന്‍ ഇതുവഴി കഴിഞ്ഞതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓരോ മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും പ്രത്യേക സംഘം രൂപീകരിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കേരള വൈസ് ചെയര്‍മാന്‍ അജു ജേക്കബ്, ഫിക്കി കേരള കോ ചെയര്‍മാന്‍ ദീപക് അസ്വാനി, ടൈ കേരള ചെയര്‍പേഴ്‌സണ്‍ അനീഷ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല വ്യവസായ നയവും വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖയും അവതരിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മോഡറേറ്ററായി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories