ജീവനക്കാര്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ ബൈജൂസ് ആപ്പ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പരാതി. 170ല്‍പരം ജീവനക്കാരാണ് ബൈജൂസിന് ടെക്ക്‌നോപാര്‍ക്കിലെ സെന്ററിലുള്ളത്. കമ്പനി നിര്‍ബന്ധിത രാജി ആവശ്യം മുന്നോട്ടു വച്ചിരിക്കുകയാണെന്ന് കാട്ടി ജീവനക്കാര്‍ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
ടെക്കികളുടെ വെല്‍ഫെയര്‍ സംഘടനയായ പ്രതിധ്വനിയാണ് വിഷയം മന്ത്രിക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. 2022 ഒക്ടോബറിലെ ശമ്പളം നവംബര്‍ ഒന്നിന് തന്നെ നല്‍കണം, അടുത്ത മൂന്ന് മാസത്തെ ശമ്പളം ഒറ്റത്തവണ കൊണ്ട് തീര്‍പ്പാക്കണം. ഏണ്‍ഡ് ലീവുകളുടെ തുക നല്‍കണം, എല്ലാ കുടിശ്ശികകളും ഒരുമിച്ച് തീര്‍ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട് അവശ്യ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബൈജൂസ് ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി.
ടെക്ക്‌നോപാര്‍ക്കിലെ പ്രവര്‍ത്തനം ബൈജൂസ് നിര്‍ത്തുന്നു; ജീവനക്കാര്‍ നിവേദനവുമായി മന്ത്രിക്ക് മുന്നില്‍
                                    
                        


