ഭൂചലനത്തിന് മുന്‍പ് മുന്നറിയിപ്പ് നല്‍കി ആന്‍ഡ്രോയിഡ് ഫോണുകള്‍

Related Stories

കാലിഫോര്‍ണിയയില്‍ ഭൂചലനത്തിന് സെക്കന്‍ഡുകള്‍ മുന്‍പ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആന്‍ഡ്രോയിഡ് ഫോണുകള്‍.
ഗൂഗിളിന്റെ ഭൂകമ്പം കണ്ടെത്താനുള്ള കഴിവാണ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളെ ഭൂകമ്പമാപിനികളാക്കി മാറ്റുന്നത്.
ഗൂഗിള്‍ വൈസ് പ്രസിഡന്റ് ഡേവ് ബൂര്‍ക്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഭൂചലനത്തിന് പത്ത് സെക്കന്‍ഡെങ്കിലും മുന്‍പ് തങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചതായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. സെക്കന്‍ഡുകള്‍ മാത്രം മുന്‍പാണ് അലര്‍ട്ട് എത്തിയതെങ്കിലും ഭൂചലനത്തിന് മുന്‍പ് ആളുകള്‍ക്ക് നിലത്ത് ചേര്‍ന്ന് കിടക്കാനും സുരക്ഷിതരായിരിക്കാനും സാധിച്ചു എന്നും പലരും അഭിപ്രായപ്പെട്ടു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories