രക്തദാനത്തിന് സന്നദ്ധരാകുന്നവര്‍ക്ക് ജനകിയ രക്തദാന സേനയുടെ ബ്ലഡ് ഡോണേഴ്‌സ് രജിസ്റ്ററില്‍ പേരു ചേര്‍ക്കാന്‍ ഫോട്ടോഗ്രാഫി സ്റ്റുഡിയോകളിലേക്ക് പോകാം. ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ (എകെപിഎ) ഇരട്ടയാര്‍ യൂണിറ്റും ജനകിയ രക്തദാന സേന (പിബിഡിഎ)യും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 2021-2022 വര്‍ഷത്തെ പൊതുജനോപകാര പ്രോജക്ടിന്റെ ഭാഗമായി കേരളമാകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് രജിസ്റ്ററിന്റെ(BDR) ഉദ്ഘാടനം എകെപിഎ ഇരട്ടയാര്‍ യൂണിറ്റ് പ്രസിഡന്റ് ജോണ്‍സണ്‍ പാപ്പന്‍സിനു രജിസ്റ്റര്‍ കൈമാറിക്കൊണ്ട് പിബിഡിഎ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ഷിജു കരുണാകരന്‍ നിര്‍വ്വഹിച്ചു.
രക്തധാനം ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് എകെപിഎ അംഗത്വം ഉള്ള എല്ലാ സ്റ്റുഡിയോകളിലും രജിസ്റ്ററില്‍ പേരു ചേര്‍ക്കാവുന്നതാണ്.
രക്തം ആവശ്യമായി വരുന്നവര്‍ എകെപിഎ അംഗങ്ങളുമായി ബന്ധപെട്ടാല്‍ അവര്‍ പിബിഡിഎയുമായി ബന്ധപ്പെട്ടു നിങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുന്നതാണ്. യാതൊരു വിധ പ്രതിഫലവും വാങ്ങാതെയാണ് ഈ സേവനം ജനങ്ങളില്‍ എത്തിക്കുന്നത്.
സേവനങ്ങള്‍ക്കും മറുപടികള്‍ക്കും:
ജോണ്‍സണ്‍ (AKPA) 9961153939
ഷിജു (PBDA) 9447655653