ഗ്രൂപ് ചാറ്റുകളില്‍ ഓരോ അംഗങ്ങളെയും എളുപ്പത്തില്‍ തിരിച്ചറിയാന്‍ പ്രൊഫൈല്‍ പിക്ചര്‍ ഫീച്ചര്‍ കൊണ്ടുവരനൊരുങ്ങി വാട്‌സാപ്പ്. കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്തവരെയും ഗ്രൂപ്പുകളില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും. ടെക്സ്റ്റ് ബബിളിനൊപ്പമാകും വാട്‌സാപ്പ് പ്രൊഫൈല്‍ ഫോട്ടോ കാണുക.
ഇമേജ് ബ്ലര്‍ ഫീച്ചറും മീഡിയക്കൊപ്പം ക്യാപ്ഷന്‍ ഫോര്‍വാര്‍ഡ് ചെയ്യാനുള്ള ഫീച്ചറും അധികം താമസിയാതെ വാട്‌സാപ്പില്‍ ലഭ്യമായി തുടങ്ങുമെന്നാണ് വിവരം.