ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനികളുടെ ആന്വല്‍ ഗ്ലോബല്‍ 500 പട്ടികയില്‍ ആദ്യ നൂറ് സ്ഥാനത്തിനുള്ളില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞ ഒരേ ഒരു ഇന്ത്യന്‍ കമ്പനിയായി ടാറ്റ ഗ്രൂപ്പ്. 77ാം സ്ഥാനത്താണ് ടാറ്റ ഗ്രൂപ്പ് ഉള്ളത്. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഫേസ്ബുക്ക് എന്നീ ടെക്ക് കമ്പനികള്‍ തന്നെയാണ് ഇക്കുറിയും ആദ്യ അഞ്ചില്‍ ഇടം നേടിയിരിക്കുന്നത്. 355.1 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെയാണ് ആപ്പിള്‍ ഒന്നാമതെത്തിയത്. 350.3 ബില്യണ്‍ ഡോളറുമായി ആമസോണ്‍ രണ്ടാമതും, 263 ബില്യണ്‍ ഡോളറുമായി ഗൂഗിള്‍ മൂന്നാമതുമാണ്.
മൂല്യമേറിയ കമ്പനികളുടെ മൂന്നില്‍ രണ്ട് ഭാഗവും യുഎസ്, ചൈന എന്നീ രാജ്യങ്ങളിലാണ്. പാന്‍ഡമിക് കാലത്ത് 42 ശതമാനത്തോടെ ഏറ്റവുമധികം വളര്‍ച്ച കൈവരിച്ച രാജ്യമാണ് ഇന്ത്യ.