ഡിജിറ്റല്‍ സര്‍വേ: സര്‍വേയര്‍മാരുടെ അഭിമുഖം

Related Stories

ഇടുക്കി ജില്ലയില്‍ 170 സര്‍വേയര്‍മാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്റെ അഭിമുഖം 2022 നവംബര്‍ 2, 3 തീയതികളിലായി രാവിലെ 10.00 മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ”എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്” എന്ന ലക്ഷ്യം നാലു വര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ സര്‍വേ ചെയ്ത് കൃത്യമായ റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്നതിനാണ് താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ കൃത്യസമയത്ത് ഹാജരാകണം. ഇന്റര്‍വ്യൂവിനുള്ള കത്ത് ലഭിക്കാത്തവര്‍ എംപ്ലോയ്മെന്റ് ഐഡി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, എഴുത്ത് പരീക്ഷ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം ഇടുക്കി കളക്ടറേറ്റിലുള്ള സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories