രണ്ട് മണിക്കൂറോളം പ്രവര്‍ത്തനം തടസ്സപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി വാട്‌സാപ്പ്. നൂറ് മിനിറ്റോളമാണ് കഴിഞ്ഞ ചൊവ്വാഴ്ച വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമായത്. ആപ്പ് ഉപയോഗിച്ച് സന്ദേശമയക്കോനോ കോള്‍ ചെയ്യാനോ, ഒന്നും ഉപയോക്താക്കള്‍ക്ക് സാധിച്ചിരുന്നില്ല.
തങ്ങളുടെ ഭാഗത്തെ സാങ്കേതിക തകരാറിന്റെ അനന്തര ഫലമായാണ് സേവനം തടസ്സപ്പെട്ടതെന്നും പിന്നീടിത് പരിഹരിച്ചുവെന്നുമാണ് വാട്‌സാപ്പ് മാതൃകമ്പനി മെറ്റ വക്താവിന്റെ വിശദീകരണം.
സര്‍ക്കാരിന് നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ കമ്പനി എന്താണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് സര്‍ക്കാരോ മെറ്റയോ പുറത്ത് വിട്ടിട്ടില്ല.