Mi പേ, Mi ക്രെഡിറ്റ്‌സ് എന്നീ ഫിനാന്‍ഷ്യല്‍ സേവനങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം ആരുമറിയാതെ അവസാനിപ്പിച്ച് ഷവോമി. Mi പേ, Mi ക്രെഡിറ്റ്‌സ് എന്നീ രണ്ട് ആപ്പുകളും കമ്പനി പ്ലേസ്റ്റോറില്‍ നിന്ന് പിന്‍വലിച്ചു. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത യുപിഐ സേവനങ്ങളുടെ പട്ടികയില്‍ നിന്നും Mi പേയെ നീക്കി.
2019ലാണ് ഷവോമി ഇന്ത്യയില്‍ യുപിഐ സേവനം ആരംഭിച്ചത്. ഡിജിറ്റല്‍ വായ്പദായക പ്ലാറ്റ്‌ഫോമായ Mi ക്രെഡിറ്റ്‌സും 2019ലാണ് ആരംഭിച്ചത്. അയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ ഈ പ്ലാറ്റ്‌ഫോം വഴി നല്‍കിയിരുന്നു.