കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 51 ശതമാനം നഷ്ടം രേഖപ്പെടുത്തി ഫ്‌ളിപ്കാര്‍ട്ട്. 4362 കോടി രൂപയുടെ നഷ്ടമാണ് ഈ വര്‍ഷം മാത്രം ഫ്‌ളിപ്കാര്‍ട്ട് രേഖപ്പെടുത്തിയത്. അതേസമയം, കമ്പനിയുടെ വരുമാനത്തിലും 31 ശതമാനത്തോളം വര്‍ധനവുണ്ട്. 10659 കോടി രൂപയാണ് 2022 സാമ്പത്തിക വര്‍ഷത്തെ വരുമാനം. ചെലവ് 15020 കോടി പിന്നിട്ടതാണ് നഷ്ടത്തിന് കാരണമായത്.
അതേസമയം പ്രധാന എതിരാളിയായ ആമസോണാകട്ടെ 32.5 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. നഷ്ടം 23 ശതമാനമായി കുറയ്ക്കാനും കമ്പനിക്ക് സാധിച്ചു.