ഇടുക്കി ജില്ലയില്‍ 5007 സംരംഭങ്ങള്‍ ലക്ഷ്യമിട്ടതില്‍ 2037 എണ്ണം ആരംഭിച്ചു കഴിഞ്ഞതായി വ്യവസായ വകുപ്പ്. ഇതില്‍ 343 എണ്ണം ഉത്പാദന മേഖലയിലും, 917 എണ്ണം സേവന സംരംഭങ്ങളും, 780 എണ്ണം കച്ചവട സ്ഥാപനങ്ങളുമാണ്. ഇതുവഴി 115 കോടി നിക്ഷേപവും 4300 തൊഴിലവസരങ്ങളും ഉണ്ടായിട്ടുണ്ട്. 180 സംരംഭങ്ങള്‍ ആരംഭിച്ച തൊടുപുഴ നഗരസഭയാണ് ഏറ്റവും മുന്നില്‍. 93 സംരംഭങ്ങള്‍ ആരംഭിച്ച നെടുംങ്കണ്ടമാണ് പഞ്ചായത്ത് തലത്തില്‍ മുന്നില്‍.