പഞ്ചസാര കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി ഇന്ത്യ. സര്‍ക്കാര്‍ ഇതുസംബന്ധിച്ച അറിയിപ്പും പുറത്തിറക്കി.
കഴിഞ്ഞ ജൂണിലാണ് രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് ഒക്ടോബര്‍ 31 വരെ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍, ഇത് 2023 ഒക്ടോബര്‍ 31 വരെ നീട്ടിയിരിക്കുകയാണിപ്പോള്‍ സര്‍ക്കാര്‍.
ഇന്ത്യയില്‍ പഞ്ചസാര ലഭ്യത ഉറപ്പാക്കാനും ആഭ്യന്തര വിതരണ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് കയറ്റുമതിയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.