ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പെയ്ഡ് പരസ്യങ്ങള്‍ നിര്‍ത്തി വച്ച് ജനറല്‍ മോട്ടോഴ്‌സ്. മസ്‌കിന്റെ നേതൃത്വത്തില്‍ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏത് ദിശയില്‍ സഞ്ചരിക്കുമെന്ന് നോക്കിയ ശേഷം മാത്രമേ വീണ്ടും പരസ്യം നല്‍കൂ എന്നാണ് ജനറല്‍ മോട്ടോഴ്‌സ് വ്യക്തമാക്കുന്നത്.
പ്രാധാന്യം കുറഞ്ഞ പരസ്യങ്ങള്‍ സ്പാമുകളാണെന്നും വളരെ പ്രാധാന്യമുള്ള പരസ്യങ്ങള്‍ യഥാര്‍ഥ ഉള്ളടക്കങ്ങളാണെന്നും മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞാകും ട്വിറ്ററില്‍ ഇനി മുതല്‍ പരസ്യങ്ങള്‍ കാണിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. പരസ്യങ്ങളെ ഇത്ര നാളത്തേതില്‍ നിന്ന് വ്യത്യസ്തമായാകും മസ്‌ക് കൈകാര്യം ചെയ്യുക എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ജനറല്‍ മോട്ടോഴ്‌സിന്റെ തീരുമാനം.